1959ലായിരുന്നു പരിശുദ്ധനായ 14ആം ദലൈ ലാമ ടെൻസിൻ ഗ്യാറ്റ്സൊ ഇന്ത്യയിലേക്ക് വന്നത്. 1950ലെ ചൈനീസ് സൈനിക കടന്ന്കയറ്റത്തിനു ശേഷം തങ്ങൾക്ക് നേരിടേണ്ടി വന്ന ഹീനമായ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷ തേടിക്കൊണ്ട് അദ്ദേഹത്തോടൊപ്പവും പിന്നീടുമായും ആയിരക്കണക്കിനു ടിബറ്റുകാരും എത്തിച്ചേർന്നു. 55 വർഷങ്ങൾക്ക് ശേഷം, ചരിത്രാതീതമായി തന്നെ ശക്തവും ഒപ്പം ഭേദ്യവുമായ ഹിമാലയൻ നിരകൾ തീർക്കുന്ന അതിർത്തികൾക്കിടയിൽ നടന്ന ഏറ്റവും പ്രധാനമായ ആ സഞ്ചാരത്തിനു ശേഷം  ഇന്ന് ഇന്ത്യയിൽ എണ്ണത്തിൽ ഗണ്യമായ തരത്തിൽ ടിബറ്റൻ സമൂഹമുണ്ട്. തൊണ്ണൂറായിരത്തിലധികം വരുന്ന കണക്കിനു. വിദേശത്തു വെച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ടിബറ്റൻ സർക്കാരിന്റെ (മുന്നെ സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്നറിയപ്പെട്ടിരുന്ന) തലസ്ഥാനവും ദലൈ ലാമയുടെ ഔദ്യോഗിക വസതിയും സ്ഥിതി ചെയ്യുന്ന മക്ലൗഡ് ഗഞ്ച് എന്ന പട്ടണമാണു ആ സമൂഹത്തിന്റെ നാഡീകേന്ദ്രം. ഒരു പ്രധാന പരിസരം ഉയർത്തിക്കാട്ടുന്നതിനാണു ഈ ആമുഖം : ഒരു അതിർത്തി കടക്കുക എന്നതിനു എല്ലായ്പ്പോഴും ഒരു അതിരു മാഞ്ഞ് പോകുന്നു എന്നർത്ഥമില്ല. പകരം ഇവിടെ ദൃശ്യമാകുന്നത് മറ്റൊരു അതിരിനെ, ഒരു വൈരുദ്ധ്യാത്മകതയെ അടർത്തിയെടുക്കുന്നു എന്നതാണു. ജന്മദേശം എന്നത് ഇപ്പോൾ പേരിനു മാത്രവും അല്ലെങ്കിൽ റുഷ്ദി പറയുമ്പോലെ ഉടൻ തന്നെ സാങ്കല്പികം ആകാനിരിക്കുന്ന ഒന്നുമായിരിക്കെ പ്രവാസത്തിലുള്ള ഒരാൾക്ക് മതപരവും തദ്ദേശീയവും വംശീയവും ദേശീയവുമായ തന്റെ പല സ്വത്വങ്ങൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പലതരത്തിലുള്ള യാതനകൾ നേരിടേണ്ടി വരും. അവിടെയാണു ഈ സംവാദം വീണ്ടും പുതുതും  അടിയന്തരവുമായ ഒരാവശ്യമായി മാറുന്നത്. തങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങളിൽ നിന്ന് അടർത്തിമാറ്റപ്പെട്ടതിനു  ശേഷം ദലൈ ലാമയും സിടിഎയും (സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ) ടിബറ്റൻ പ്രവാസ ജീവിതത്തെ യാഥാർത്ഥ്യത്തോട് അടുപ്പിക്കുന്ന വിധം, ടിബറ്റിനു പുറത്ത് തങ്ങളുടെ നിരവധിയായ എന്നാൽ തീർച്ചയായും പരിശുദ്ധവും മതനിരപേക്ഷവുമായകലാപരവും മതപരവുമായ ശീലങ്ങളെയും കൂടി ചേർത്തുകൊണ്ടുള്ള ഒരു പുതിയ കലവറ സൃഷ്ടിക്കുന്നതിനു യത്നിച്ചിരുന്നു.

     ചൈനീസ് അധിനിവേശ ടിബറ്റിലെന്നതിനേക്കാൾ ജന്മദേശത്ത് നിന്ന് ദൂരത്തായി കഴിയുന്നവരെന്നതിനാൽ ചൈനാവൽക്കരണത്തിന്റെ കളങ്കമേശാത്തവരാണു ഇന്ത്യയിലെ ടിബറ്റൻ സമൂഹം.  അതിനാൽ  എല്ലാ പ്രാമാണികതയോടും കൂടി ടിബറ്റൻ സംസ്കാരം ആലോചനാപൂർവ്വം മനസ്സിലാക്കുവാനുള്ള പദ്ധതി നടപ്പിലാക്കാൻ കഴിയുക സിടിഎയ്ക്കാണു എന്നതാണു ഇവിടെ പ്രധാനമായത്. ടിബറ്റിന്റെ കാര്യത്തിൽ അതിന്റെ തനിമയാർന്ന സാംസ്കാരികസ്വത്വം പ്രസരിപ്പിക്കാൻ കഴിയുന്ന കലാപരവും സാംസ്കാരികവുമായ അംശങ്ങളിൽ ഏറ്റവുമധികം അതിനു കഴിയുന്നത് സംഗീതത്തിനാണു. കാരണം, സാംസ്കാരങ്ങളുടെ ആന്തരികവും ബാഹ്യവുമായ സൂചികകളെക്കുറിച്ച് പ്രവാസത്തിൽ കഴിയുന്ന ഒരു സമൂഹത്തിന്റെ പലതലമുറകൾക്കിടയിലൂടെ അടർന്ന് വരാൻ സാധ്യതയുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാൽ അവയ്ക്കിടയിലും പരിശുദ്ധിയുടെയും മതനിരപേക്ഷതയുടെയും വിവിധ വശങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട്, ഒരു സമൂഹത്തിലെ തന്നെ സ്വത്വവൈവിദ്ധ്യങ്ങളെ പറഞ്ഞുവയ്ക്കുന്ന, അവയിൽ ശക്തമായവയെയും ഓർമ്മകളായവയെയും സംരക്ഷിക്കുകയും ദൃഢമാക്കുകയും വേണമെന്നതിനെക്കുറിച്ചുള്ള അനവധി ചർച്ചകൾക്ക് വഴിതിരിക്കാൻ കഴിയുന്ന ഒന്നാണത്. ഈ കാരണങ്ങളാണു ധർമ്മശാലയിലെ ടിബറ്റുകാരെ കേന്ദ്രീകരിച്ചുകൊണ്ട്, അവരിലെ വിവിധ സമൂഹസ്വത്വങ്ങളെ പ്രതിനിധീകരിക്കാൻ സംഗീതത്തിനുള്ള കഴിവിനെക്കുറിച്ചുള്ള ഒരു വിഷയപ്രബന്ധികയുടെ ഭാഗമായി ഈ പഠനം നടത്തിയിരിക്കുന്നത്. പ്രവാസസമൂഹത്തെ നിർമ്മിക്കുന്ന വിവിധ ധാരകളെ എങ്ങനെയാണു സംഗീതപാരമ്പര്യങ്ങളുടെയും അവയുടെ തുടർച്ചയും സ്വാധീനിക്കുന്നതെന്നും കൂടി കണ്ടെത്തുവാനാണു ഇതിലൂടെ ശ്രമിക്കുന്നത്.

     പതിറ്റാണ്ടുകളോളം അവിടം വീടാക്കിയിരുന്നപ്രത്യേകിച്ചും 60കളിലെയും 70കളിലെയും ധർമ്മാന്വേഷികളെയുംലോകമെങ്ങുമുള്ള ടിബറ്റൻ പിന്തുണക്കാരായിരുന്ന ജനങ്ങളെയും പണ്ഡിതരെയും ഊർജ്ജസ്വലരായിരുന്ന ഒരു വലിയ വിഭാഗം വിദേശികളായ ഹിപ്പി സമൂഹത്തെയും സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ വിവിധ ടിബറ്റൻ അധിവാസങ്ങളിൽ സാർവ്വദേശീയമായ സ്ഥാനം അവകാശപ്പെടാൻ കഴിഞ്ഞിരുന്നത് ധരംശാലയ്ക്കാണു. ദലൈ ലാമയുടെയും നിയമനിർമ്മാണസഭയായ കഷാഗിന്റെയും ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഇടം എന്ന നിലയ്ക്ക് ടിബറ്റൻ പ്രവാസഭൂമിശാസ്ത്രഘടനയുടെ ശക്തികേന്ദ്രവും സംഘാടകകേന്ദ്രവും തന്നെയാണു ധരംശാല. രാജ്യബഹിഷ്കൃതനായ ശേഷം ടിബറ്റൻ സംസ്കാരം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി (1) ദലൈ ലാമ സ്ഥാപിച്ച സംഘടനയായ TIPA (Tibetan Institute of Performing Arts) യുടെ ആസ്ഥാനവും ഇവിടെത്തന്നെ.

     ആദ്യം പരാമർശിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ ഞാനിവിടെ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്ന സംഭവം നടന്നത് TIPAയുടെ അങ്കണങ്ങളിലാണു. ടിബറ്റൻ അനുഷ്ഠാനകലകളിൽ പണ്ഡിതനും

Comments

comments