ചരിത്രത്തിൽ അത്ര വലിയതും ദീർഘവുമായതുമായ ഒരു പടിഞ്ഞാറൻ ജനസഞ്ചയം ഉണ്ടായിട്ടില്ല. ഈ സന്ദർഭത്തിൽ ധർമ്മതത്വങ്ങളുടെ  പ്രാധാന്യത്തിനൊപ്പം അതിലെ രാഷ്ട്രീയപരമായ പ്രാധാന്യം  കൂടി ടിബറ്റുകാർ കാണണം. പ്രധാനമായും പ്രാചീനമായ മതം എന്ന കാരണമാണു ടിബറ്റുകാരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണ എന്നാണു  ചൈനക്കാർ പറയുന്നത്. പടിഞ്ഞാറെന്നത് കൂടുതൽ മെച്ചപ്പെട്ടതും അനുകരണീയമാം വിധം പുരോഗമനം സിദ്ധിച്ച ഒന്നിന്റെ ഉദാഹരണവുമാണു. പടിഞ്ഞാറുള്ളവർ പ്രതിബദ്ധതയോടെ ബുദ്ധമതം സ്വീകരിക്കുന്നതും സന്യാസം വരെ സ്വീകരിക്കുന്നതും ടിബറ്റൻ മതത്തിന്റെ പ്രാചീനതയെക്കുറിച്ചുള്ള ചൈനീസ് അഭിപ്രായങ്ങളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. മ്യൂല്ലിന്റെ ലേഖനത്തിൽ പറയുന്ന ടിബറ്റൻ സാധാരണക്കാരനു  അവരുടെ മതത്തെ അവരെക്കാൾ കൂടുതലായറിയാവുന്ന വിദ്യാസമ്പന്നരായ  പടിഞ്ഞാറൻ നിവാസികളോടുള്ള അസൂയ എന്ന വാദത്തിൽ നിന്നുകൊണ്ടാണു ഓറിയന്റലിസ്റ്റ് സ്വഭാവത്തിലൂന്നി ടിബറ്റൻ പിന്നോക്കായ്മയെ അദ്ദേഹം പടിഞ്ഞാറൻ മേധാവിത്വം കൊണ്ട് പ്രഹരിക്കാൻ ശ്രമിക്കുന്നത്.

     ഓഗസ്റ്റ് ലക്കത്തിൽ ഇതിനു തുടർച്ചയായി വന്ന നൊർബുവിന്റെ ലേഖനത്തിൽ ടിബറ്റുകാർക്കിടയിൽ ലൈംഗികച്ചുവയുള്ള ഫലിത ഗാനങ്ങളിലൂടെയും  ദ്വയാർത്ഥപരമായ തമാശകളിലൂടെയും   നാടോടിനൃത്തരൂപങ്ങളിലൂടെയുമെല്ലാം ഭിക്ഷുക്കളെയും  സന്യാസിനിമാരെയും ലാമമാരെയും വെളിച്ചപ്പാടുകളെയുമെല്ലാം  വിമർശിക്കുന്ന രീതി കാലങ്ങളായി തുടരുന്നതാണു.വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണു ചിലരെങ്കിലും ഇതിൽ പ്രകോപിതരായിട്ടുള്ളത് എന്ന് ഓർമ്മിപ്പിക്കുന്നു. ടിബറ്റൻ ഭിക്ഷുക്കളായിരുന്നു ഇത്തരത്തിൽ പെരുമാറിയതെങ്കിൽ  എടുക്കുമായിരുന്ന നടപടികളെ അപേക്ഷിച്ച് വളരെ ലഘുവായാണു പടിഞ്ഞാറുകാരോട് എടുത്തതെന്ന് മനസ്സിലാക്കാതെയാണു ഇതിനെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ പടിഞ്ഞാറൻ വിശ്വാസികളെ  ഒന്നടങ്കം വിമർശിക്കുന്നതാണെന്ന രീതിയിൽ വ്യാഖ്യാനിക്കുവാൻ ചിലർ ശ്രമിച്ചിരിക്കുന്നതെന്നതിൽ തനിക്ക് വലിയ അമ്പരപ്പാണുള്ളതെന്നും അദ്ദേഹം എഴുതുന്നു.  ഒരു ടിബറ്റൻ തമാശയുടെ മുന ഏറ്റ് വാങ്ങാൻ കഴിയാത്തത്ര ഉയരത്തിലാണു തങ്ങൾ എന്ന ചിന്ത പുലർത്തിക്കൊണ്ട്  ടിബറ്റൻ ഭിക്ഷുജീവിതക്രമത്തിൽ തങ്ങളെന്താണു  ചെയ്യുന്നതെന്ന് ഈ പറയുന്നവർ ആലോചിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.  പടിഞ്ഞാറുകാർ തങ്ങളുടെ വിശ്വാസപ്രമാണങ്ങളുടെ സഹകാരികളാകുന്നതിൽ ടിബറ്റുകാർ കൃതജ്ഞതയുള്ളവരാകണം എന്ന റിബഷിന്റെ ആഹ്വാനത്തെയാണു നൊർബു ആദ്യം ആക്രമിക്കുന്നത്. നല്ലവനായ ആ ഡോക്ടറോട് അല്പം തീക്ഷ്ണമായി മറുപടി പറയാൻ ഞാൻ പ്രകോപിതനാകുന്നുണ്ട്. എന്നാൽ എന്ത് ഫലം.. ഒരു കൂടം കൊണ്ട് തല്ലിയാൽ പോലും ചതവ് പറ്റാത്തത്ര അഹന്തയാണത്. ധർമ്മതത്വങ്ങൾ പിന്തുടരാൻ വന്നവരിൽ ഭൂരിഭാഗവും സ്വപ്രേരണയാൽ വന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

     അങ്ങനെ വളരെ നിസ്സാരമായി  പ്രകടമായും ഓറിയന്റലിസ്റ്റ് പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടുള്ള റിബഷിന്റെ എഴുത്തിന്റെ തള്ളിക്കളഞ്ഞുകൊണ്ട് നൊർബു മ്യൂല്ലിന്റെ വാദങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് നീങ്ങുന്നു. ടിബറ്റൻ സാധാരണക്കാരന്റെ ഉപബോധമനസ്സിലുണ്ടെന്ന് മ്യുല്ലിൻ പറയുന്ന അസൂയയെക്കുറിച്ച് അദ്ദേഹം എഴുതുന്നു, ഞാൻ ബുദ്ധമതത്തെ സ്നേഹിക്കുന്നു. എന്നാൽ പാവങ്ങളായ  പല ടിബറ്റുകാരെപ്പോലെ  അക്ഷോഭ്യയും അമിതാഭയും എന്തെന്ന് എനിക്കുമറിയില്ല. എനിക്ക് ചെയ്യാനൊരു ജോലിയുണ്ട്, ജീവിതത്തിനുള്ള വക തേടേണ്ടതുണ്ട് എന്നൊക്കെ ള്ളതിനാൽ  മുതലാളിമാരായ നമ്മുടെ മിക്ക ധർമ്മവിശ്വാസികളും ചെയ്യുന്നതിനൊന്നും സമയം കിട്ടാറില്ല. എന്നാൽ ഒട്ടുമിക്ക ടിബറ്റുകാർക്കും, എന്തിനു സാധാരണക്കാരായ പല ചെറുപ്പക്കാർക്കു പോലും ധർമ്മതത്വങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്. അവരൊന്നും  പക്ഷേ നമ്മുടെ പല പടിഞ്ഞാറൻ ബുദ്ധമതാനുയായികളെയും പോലെ മച്ചിന്റെ മുകളിൽ നിന്ന് വിളിച്ചു കൂവുന്നില്ലെന്നേയുള്ളൂ.. ഞങ്ങൾ അഭിമാനപൂർവ്വം നോക്കുന്ന സഗൗരവം ധർമ്മം അനുഷ്ഠിക്കുന്ന വളരെ ചുരുക്കം ചില വിശ്വാസികളെ ഒഴിച്ച് നിർത്തിയാൽ  മറ്റു പടിഞ്ഞാറൻ ധർമ്മവിശ്വാസികളെ ഏകദേശം മുഴുവനായിത്തന്നെ ടിബറ്റുകാർ നോക്കിക്കാണുന്നത് സഹിഷ്ണുതാപൂർവ്വമായ ഒരുതരം അമ്പരപ്പോടെയാണു. അന്നത്തെ നൃത്തക്കാരായ ഭിക്ഷുക്കളുടെ രാത്രിയിലെ പോലെ ചില സന്ദർഭങ്ങളിൽ മാത്രം  ആ അമ്പരപ്പ് അസ്വസ്ഥതയ്ക്ക് വഴിമാറുമെന്ന് മാത്രം. നൊർബുവിന്റെ പ്രതികരണത്തിൽ വ്യക്തമാകുന്നത്  ടിബറ്റൻ സ്വത്വത്തിന്റെ ആവിഷ്കാരം അപകടപ്പെടുന്നതിനെതിരെയാണു ഈ ആശയപ്രകടനം എന്നതാണു: പടിഞ്ഞാറൻ ധർമ്മതത്വവിശ്വാസികൾക്ക് ഇതിലേക്ക് സ്വാഗതം. എന്നാൽ ഒരിക്കൽ സന്യാസത്തിന്റെ വഴി തെരഞ്ഞെടുത്ത് കഴിഞ്ഞാൽ അവർ വിനയ അഥവാ ടിബറ്റൻ സാഹോദര്യത്തെ നയിക്കുൻന നിയമങ്ങൾക്കനുസരിച്ച് വേണം തുടരാൻ. സ്വയം സൃഷ്ടമായ അതിർത്തികളുടെ ലംഘനങ്ങൾ ഒരു തരത്തിലും സ്വീകാര്യമാവില്ല. പലപ്പോഴും ലംഘനം നിർണ്ണയിക്കാനാകാത്ത അതിർത്തികൾ സൃഷ്ടമായേക്കാം എന്ന കാരണത്താൽ അത്തരമൊരു ജീവിതം തെരഞ്ഞെടുക്കുന്നവർ  അവരുടേതായ  നിയമങ്ങൾ കണ്ടുപിടിക്കേണ്ടതില്ല.  പ്രത്യേകിച്ചും രാജ്യതിരസ്കൃതരായി കഴിയുന്ന ടിബറ്റൻ സ്വത്വം എന്നത് ഒരുപരിധി വരെ വികാരപരമായ, ചിലപ്പോഴെങ്കിലും  അസ്പഷ്ടമായ ഒരു വിഭാഗമാണു എന്നതിനാലാണു ഈ മുൻകരുതൽ.

1980കളിൽ  ടിബറ്റൻ കലാരൂപങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി  ടിബറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്ട്സി ന്റെ  (TIPA)യുടെ ഡയറക്ടർ എന്ന സ്ഥാനം വഹിച്ചുകൊണ്ടിരുന്ന ജമ്യാംഗ്  നൊർബുവാണു അങ്ങേയറ്റം ദൃഢചിത്തനായി ഇതിനെതിരെ നിലകൊണ്ടത് എന്നതാണു ഇതിനെ വീണ്ടും സങ്കീർണ്ണമാക്കുന്നത്. കലാരൂപങ്ങളുടെ പരിരക്ഷണത്തിനപ്പുറം അവ ഒരു സമൂഹത്തിൽ പ്രാധാന്യത്തോടെ നിലനില്ക്കേണ്ടതിനു  അവ വൈവിദ്ധ്യമാർന്ന വായു ശ്വസിച്ച് വളരേണ്ടതുണ്ട്. രൂപപരമായ പരിരക്ഷണത്തിനപ്പുറം എല്ലാ വിഭാഗങ്ങളിലും പെട്ട ടിബറ്റൻ കലകൾ കാലികമായ പ്രാധാന്യത്തോടെ നിലനിൽക്കണമെന്ന് നൊർബുവിനുണ്ടായിരുന്ന ഉറച്ച നിലപാടാണു ടിബറ്റൻ സാംസ്കാരിക നവോത്ഥാനത്തിനു, ഒരു ജനതയുടെയാകെ കരുത്തും സ്വാതന്ത്ര്യബോധവും  ഉത്തേജിപ്പിക്കുന്ന ഒരു നവോത്ഥാനത്തിനു, ശ്രീ നൊർബു അഗ്രഗണ്യമായ സംഭാവനകൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ ചെയ്തു കൊണ്ടുമിരിക്കുന്നു” എന്ന് ടിബറ്റൻ പണ്ഡിതയായ മർഷ്യ കാൽകോവ്സ്കിയെക്കൊണ്ട് പറയിച്ചത്.

കൗതുകകരമായ ഒരു ചെറിയ സംഭവമെന്ന് തോന്നാമെങ്കിലും അതേ തുടർന്നാണു നൃത്തക്കാരായ ഭിക്ഷുക്കളും അവരോടൊപ്പം വിവർത്തകരും ലൈബ്രേറിയന്മാരുമൊക്കെ ഒരുമിച്ച് പടിഞ്ഞാറൻ ധർമ്മപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിച്ച് പിടിക്കാൻ തുനിഞ്ഞിറങ്ങിയത്. ശക്തരായിരുന്നു എന്നതിനാൽ അതിനവർക്ക് കഴിയുമായിരുന്നു താനും. കരുത്തിന്റെ നിർദ്ദയമായ ഒരു കടന്നാക്രമണമായാണു ടിബറ്റൻ സമൂഹത്തിനു  അത് അനുഭവപ്പെട്ടത്. അതിനാലാണു ആ സമൂഹത്തിനു വേണ്ടിയും അയാൾക്ക് വേണ്ടിത്തന്നെയും  പ്രവാസത്തിന്റെ മുപ്പതു വർഷങ്ങൾക്കിടയ്ക്ക് ആദ്യമായി ഒരു ടിബറ്റൻ ഓപ്പറ (ലാമോ) രൂപപ്പെടുത്തിയ ആൾക്ക് തന്നെ അതിനെതിരെ  നേതൃസ്ഥാനത്ത് നിൽക്കേണ്ടി വന്നത്. അത് രാജ്യഭൃഷ്ടമായ അവരുടെ അവസ്ഥ കൊണ്ടായിരുന്നു. അങ്ങനെ, തുടങ്ങിയിടത്ത് തന്നെ ഞാൻ തിരിച്ചെത്തട്ടെ ഒരു അതിർത്തി കടക്കുകയെന്നതിനു എല്ലായ്പ്പോഴും ഒരു  അതിരു മങ്ങിപ്പോകുക എന്നർത്ഥമില്ല.

(പ്രവാസത്തിൽ ആദ്യമായിഒരു ടിബറ്റൻ ഓപ്പറ രൂപപ്പെടുത്തിയ ആളും TIPA യുടെ ദീർഘകാല ഡയറക്ടറുമായിരുന്നജമ്യാംഗ് നൊർബുട്സെറിംഗ് 2013 മാർച്ചിൽ അന്തരിച്ചു.)

വിവർത്തനം: സ്വാതി ജോർജ്

Comments

comments