അഗ്രഗണ്യനുമായ ജമ്യാംഗ് നോർബുവായിരുന്നു അതിന്റെ മുഖ്യസംഘാടകരിൽ ഒരാൾ. ടിബറ്റൻ റീവ്യൂ എന്ന മാസികയുടെ 1982 മേയ്  മുതൽ സെപ്റ്റംബർ വരെയുള്ള  ലക്കങ്ങളിൽ ഒരു അടിക്കുറിപ്പിന്റെ സ്വാഭവത്തോടെ മാത്രം  കൊടുത്തിരിക്കുന്ന വിധത്തിൽ അടുത്തിടെ ഞാൻ കണ്ട ഒന്ന്. എന്നാൽ ആ സംഭവം കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. 1982 ഏപ്രിൽ അവസാനം  TIPA ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു പ്രത്യേക കലാപ്രദർശനവുമായി ബന്ധപ്പെട്ടിരിക്കുന്നു അത്. ലൈബ്രറി ഓഫ് ടിബറ്റൻ വർക്ക്സിലും , ബുദ്ധിസ്റ്റ് സ്കൂൾ ഓഫ് ഡയാലിറ്റിക്സിലും,  ഡെലെക് ഹോസ്പിറ്റലിലും  പരിശീലകരും കുറേ വർഷങ്ങളായി അവിടെ തങ്ങിയവരുമായിരുന്ന ബ്രിട്ടീഷ്, കനേഡിയൻ, ജെർമൻ ദേശക്കാരടങ്ങിയ  വജ്ര ഹാമ്മർ എന്ന ഒരു പ്രാദേശിക റോക്ക് ബാൻഡ് TIPA യിലേക്ക് ഒരു സംഗീതപരിപാടി അവതരിപ്പിക്കാനായി ക്ഷണിക്കപ്പെട്ടു.  ബുദ്ധന്റെ അനുശാസനങ്ങൾ പടിഞ്ഞാറൻ ലോകത്ത് പ്രചരിപ്പിക്കുവാനും ധർമ്മതത്വങ്ങൾ വാമൊഴിയാ പടിഞ്ഞാറൻ സംസ്കാരത്തിലേക്ക് വ്യാപിപ്പിക്കുവാനും വേണ്ടി പ്രവർത്തിച്ചിരുന്ന ഫൗണ്ടേഷൻ ഫോർ ദ പ്രിസർവേഷൻ ഓഫ് ദ മഹായാനാ ട്രഡീഷൻ (FPMT) സംഘടിപ്പിച്ച   എൻലൈറ്റൻഡ് എക്സ്പീരിയൻസ് സെലിബ്രേഷൻ എന്ന ആറു മാസം നീണ്ട് നിന്ന പരിപാടിയുടെ സമാപനച്ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു ഇത് . പാതിരാത്രിയോളം ചാടിത്തുള്ളിയ വിദേശികളും ടിബറ്റരും  തിങ്ങി നിറഞ്ഞ ഒരു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ട  ആ സംഗീതപരിപാടിയിൽ പങ്കു ചേരുവാൻ ബാൻഡിലെ അംഗങ്ങളുടെ സന്യാസപഠനം പുതുതായി പൂർത്തിയാക്കിയ  സുഹൃത്തുക്കളും അത് പഠിച്ചുകൊണ്ടിരിക്കുന്നവരുമുണ്ടായിരുന്നു.  ട്സെറിംഗ് വാംഗ്യാൽ എന്ന കോളമിസ്റ്റ് എഴുതിയ പ്രകാരം എല്ലാം  ആസൂത്രണം ചെയ്തിരുന്ന പോലെ തന്നെ മുന്നോട്ട് പോയി; ടിബറ്റുകാർ അന്തം വിട്ട് നോക്കി നിൽക്കെ നിരവധി പടിഞ്ഞാറൻ സന്യാസിമാരും സന്യാസിനികളും സ്റ്റേജിനു പിന്നിലേക്ക് പോയി ടിഷർട്ടുകളും ജീൻസുകളും ധരിച്ച് നൃത്തവേദിയിലേറി സകലതും മറന്ന് വന്യമായി നൃത്തം വയ്ക്കാൻ തുടങ്ങി. ഈ വാർത്ത ധരംശാലയിലെങ്ങും ഉടൻ തന്നെ പരക്കുകയും  ആകെ ഇളകിമറിഞ്ഞ ടിബറ്റൻ സമൂഹത്തിനിടയിൽ നിന്ന് ഇത്തരമൊരു വിവാദ കാഴ്ചാപ്രകടനം ക്യാമ്പസിൽ അരങ്ങേറിയതിനു കാരണക്കാരെന്ന നിലയിൽ TIPAയെത്തന്നെ വിമർശിക്കുന്നതുൾപ്പടെയുള്ള രീതിയിൽ പ്രതികരണങ്ങളുണ്ടാകുകയും ചെയ്തു. കർമ്മത്തെ ബഹുമാനിക്കാൻ വേണ്ടിയായിരുന്നില്ലെങ്കിൽ ആ സന്യാസിമാർക്കും സന്യാസിനികൾക്കും വ്രതം എടുക്കുന്നതിനു പകരം അനുയായികളായി തുടരാനാകുമായിരുന്നെന്നും അങ്ങനെയായിരുന്നുവെങ്കിൽ ഇത് ശ്രദ്ധിക്കപ്പെടേണ്ടതൊന്നും ആവില്ലായിരുന്നുവെന്നും ആയിരുന്നു പൊതുവേ ഉയർന്ന അഭിപ്രായം.

     നടക്കാത്ത ഒരു സംഭവത്തെക്കുറിച്ച് സമൂഹം ഇത്ര കോപത്തോടെ പ്രതികരിച്ചതിനെക്കൂറിച്ച് അമ്പരന്നുകൊണ്ടാണു ടിബറ്റ് പണ്ഡിതനും വജ്ര ഹാമ്മറിന്റെ ബാസ് ഗിറ്റാറിസും വർഷങ്ങളായി ലൈബ്രറി ഓഫ് ടിബറ്റൻ വർക്ക്സ് ആൻഡ് ആർകൈവ്സിന്റെ (LTWA) വിവർത്തനവിഭാഗത്തിൽ പ്രവർത്തിച്ചിരുന്നതുമായ ഗ്ലെൻ മ്യൂല്ലിൻ പ്രതികരിച്ചത് എന്നാണു വാം ഗ്യാൽ പറയുന്നത്. മ്യൂല്ലിന്റെ വിശദീകരണമനുസരിച്ച് ആ പരിപാടി നടത്തപ്പെട്ടത് ബുദ്ധമത പഠനക്ലാസ്സുകളിൽ സംബന്ധിച്ചിരുന്ന സാധാരണക്കാർക്കു വേണ്ടിയായിരുന്നു. ബാൻഡ് അംഗങ്ങളുടെ സുഹൃത്തുക്കളും സന്യാസം  ആ സമയത്ത് മാത്രം സ്വീകരിച്ചിരുന്നവരുമായിരുന്ന ചിലർ തങ്ങളുടെ സുഹൃത്തുക്കളുടെ സംഗീതത്തെ വർഷങ്ങളുടെ ബുദ്ധമത അനുശീലനം  എത്രകണ്ട് സ്വാധീനിച്ചിരിക്കാം എന്നറിയാനുള്ള ജിജ്ഞാസ മൂലം അതിൽ പങ്കു ചേർന്നുവെന്ന് മാത്രം. അവിടെ സന്നിഹിതരായിരുന്ന ആരും അത്തരമൊരു സംഗീതപരിപാടിയിൽ പങ്ക് ചേരുന്നതിലോ നൃത്തം ചെയ്യുന്നതിലോ ബുദ്ധമതധർമ്മങ്ങൾക്ക് എതിരായി എന്തെങ്കിലുമുണ്ടാകും എന്ന് കരുതിയിരുന്നതുമില്ല. വിവിധ രീതിയിലുള്ള  ആചാരങ്ങൾ, നിയമങ്ങൾ, നിഷ്ഠകൾ (വിനയ) പരിശീലനരീതികൾ എന്നിവയുള്ള  വിവിധ ടിബറ്റൻ ബുദ്ധിസ്റ്റ്  ധാരകളെ ഒറ്റയ്ക്കോ  കൂട്ടായോ നോക്കുന്നതിനു പകരം പടിഞ്ഞാറൻ ബുദ്ധമതാനുയായികൾ ബുദ്ധന്റെ യഥാർത്ഥ ചിന്തകളെ മാത്രം പിന്തുടരുകയും ടിബറ്റൻ സംസ്കാരമെന്നത് ഒരു പരിധിക്കപ്പുറം ടിബറ്റുകാരുടേതു മാത്രമാണെന്നും  നിലപാടു സീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല  ഉചിതമായ സന്ദർഭങ്ങളിൽ ആസക്തിയില്ലാതെ നൃത്തം ചെയ്യുന്നുവെങ്കിൽ അതിൽ തെറ്റുണ്ട് എന്ന് ബുദ്ധൻ ഒരിക്കലും പറഞ്ഞിട്ടുമില്ല. ഇവയാണു ഇതിനു മ്യുല്ലിൻ നൽകുന്ന കാരണങ്ങൾ. ഇന്നയൊന്ന് എന്ന വ്യത്യാസമില്ലാതെ എല്ലാ ബൗദ്ധധാരകളിലും പെട്ട  ആത്മീയ ആചാര്യന്മാർ ആധുനിക ലോകത്തിനു ചേരാത്ത  അവരുടെ ടിബറ്റൻ മധ്യകാലയുക്തി ഉപയോഗിച്ച് പല തരം കഠിനമായ നിയമങ്ങൾ അനുശാസിക്കുന്നവരാണു. അവരെപ്പോലെ  തടയുന്നതിനു പകരം ഈ പരിപാടിയിൽ സംബന്ധിക്കാൻ തങ്ങളുടെ ആചാര്യൻ അനുവാദം നൽകിയതിന്റെ  ആഹ്ലാദത്തോടെയുമാണു ആ ഭിക്ഷുക്കൾ  പരിപാടിയിൽ പങ്കെടുത്തതെന്നും മ്യുലിൻ കൂട്ടിച്ചേർത്തു. മനസ്സിനെ ചലിപ്പിക്കാൻ കഴിയുന്ന സംഗീതത്തിന്റെ ശക്തിയാണു മ്യുലിൻ ഉന്നയിച്ച മറ്റൊരു വാദം പരിശുദ്ധമായ ഒന്ന് കൈവരിക്കുന്നത് സഹായിക്കുന്നതിൽ സംഗീതം നിർവ്വഹിക്കുന്ന പങ്ക്. തങ്ങളുടെ

Comments

comments