എന്തുകൊണ്ടാണു സമൂഹം ആ സംഭവത്തിൽ വലിയ രീതിയിൽ വേവലാതി പൂണ്ടത് എന്നത് അതിൽ അദ്ദേഹം  വിവരിക്കുന്നു.  തങ്ങൾ റോക്ക് ൻ റോളിനോ പടിഞ്ഞാറുകാരായ ധർമ്മാനുശീലർക്കോ എതിരല്ല എന്ന് ഊന്നിപ്പറയുന്ന അദ്ദേഹം താല്പര്യമെടുക്കുന്നത് മ്യുല്ലിൻ ഉയർത്തുന്ന  ചില തട്ടിപ്പുകാരുടെ അഴകൊഴമ്പൻ വാദങ്ങളെ എതിർക്കാനാണു. അദ്ദേഹത്തിന്റെ ഉത്കണ്ഠകളിൽ ഏറ്റവും ഗൗരവതരമായിരുന്നത് ഈ ഭിക്ഷുക്കളും സന്യാസിനിമാരും  നല്ല രീതിയിൽ ബുദ്ധമതത്തെ പഠിച്ച് അതിനനുസരിച്ചുള്ള ഒരു ജീവിതം ഒരു തരത്തിലുള്ള ആജ്ഞകളുമില്ലാതെ നയിക്കാൻ കഴിയുമെന്നിരിക്കെ  തീരെ  ലൗകികമായ ഒരു ഡിസ്കോ നൃത്തം പോലും ഒഴിവാക്കാൻ  കഴിയാതെ അവരുടെ നിയോഗത്തിനു തീരേ നിരക്കാത്ത മട്ടിൽ പ്രവർത്തിച്ചു എന്നതാണു. തുടർന്ന് അദ്ദേഹം റോക്ക് ആൻഡ് റോൾ സംഗീതത്തിനു ലൈംഗികതയിലും മൃദുലവികാരങ്ങളിലും മയക്കുമരുന്നുകളിലും  ഇടം കണ്ടെത്തുന്ന ചിലപ്പോഴൊക്കെ അതിനു മുകളിലേക്കും പോയി ചിലരെ ക്രുദ്ധരും ചിലപ്പോൾ എങ്ങുമെത്തിച്ചേരാൻ കഴിയാത്ത വിധം ചിന്താകുലരുമാക്കുന്ന ഇന്നത്തെ മിക്ക തരം സംഗീതങ്ങളെയും പോലെതന്നെ   ഒരു തരത്തിലുമുള്ള ആത്മീയ അംശവുമില്ല.. അത്തരമൊരു വാർപ്പുമാതൃകയിൽ തീർക്കുന്ന ഏതൊരു പരിപാടിയും നമ്മുടെ പൂർവികർ ധാരാളിത്തപരമായ അനുഷ്ഠാനങ്ങളായി കണ്ടിരുന്നവയുടെ ഒരു ആധുനിക രൂപമായിരിക്കും എന്ന് പറയുന്നതിൽ നിന്ന് ഭിക്ഷുക്കൾ എന്തുകൊണ്ട് TIPAയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തുകൂടായിരുന്നു എന്ന് നൊർബുവും ടിബറ്റൻ സമൂഹവും പറയുന്നതിന്റെ കാരണം കാണാൻ കഴിയും. ബുദ്ധമതത്തിന്റെ ശാശ്വതീകരണത്തിന്റെയും  പ്രചരണത്തിന്റെയും  ആണിക്കല്ലുകളായിട്ടുള്ള അലംഘനീയമായ അതിർത്തികൾ അല്ലാത്തപക്ഷം  ആ ഭിക്ഷുക്കൾക്ക് പുനർ നിർണ്ണയിക്കാൻ കഴിയും എന്നു വരും. ബുദ്ധമതം  ടിബറ്റൻ സമൂഹത്തിന്റെ ഏറ്റവും വലിയ  സ്വത്വരൂപകവും കല്പനയും തത്വവുമായിരിക്കെ ആ ഭിക്ഷുക്കളെ പ്രതിരോധിക്കാൻ മ്യുല്ലിൻ നടത്തിയ ശ്രമങ്ങൾ തങ്ങൾക്ക് ആ സീമകൾ നിർവചിക്കാൻഉൾക്കൊണ്ടുകൊണ്ടും തകർത്തുകൊണ്ടും ഉള്ള, ടിബറ്റൻ സമൂഹം തങ്ങളുടേത്  മാത്രം എന്ന് കരുതുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കപ്പെടും.

     1982 ജൂലൈയിൽ ഇറങ്ങിയ അടുത്ത ലക്കത്തിൽ  ഈ സംവാദത്തിലേക്ക് വീണ്ടും നിരവധി വാദങ്ങളും ശബ്ദങ്ങളും വന്നതോടെ തർക്കം വീണ്ടും മോശമായി. അതിലെ പ്രധാനഭാഗം നോർബുവിന്റെ ലേഖനത്തിനുള്ള മ്യുല്ലിന്റെ മറുപടിയായിരുന്നു. അദ്ദേഹം വാദിച്ചത് മഠങ്ങളുടെ പ്രതിജ്ഞകളും നിഷ്ഠകളും നോർബു പറയുന്നതിൽ നിന്ന് വ്യത്യസ്തമായി പല തരത്തിലാണെന്നും ചിലത് മറ്റുള്ളവയിൽ നിന്ന് കൂടുതൽ  കാഠിന്യമുള്ളവയുമാണെന്നാണു. ഉദാഹരണത്തിനു നൃത്തം ചെയ്യലിന്റെ അതേ ഗണത്തിലാണു ഉച്ച കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതും, ഏതെങ്കിലും തരത്തിലുള്ള കറൻസി സ്പർശിക്കുന്നതും, ഉച്ചത്തിൽ ഭക്ഷണം കഴിക്കുന്നതും. 99 ശതമാനം ടിബറ്റൻ ഭിക്ഷുക്കളും വ്യക്തമായും ഇതിനെയൊക്കെ മറികടക്കുന്നുണ്ട്. ഇത് ടിബറ്റൻ ഭിക്ഷുക്കൾക്കെതിരെയുള്ള ഒരു വിമർശനമല്ലെന്നും  പരിപാടിയിൽ പങ്കെടുത്ത പടിഞ്ഞാറൻ ഭിക്ഷുക്കൾക്ക് കിട്ടുന്ന താഡനങ്ങൾ താരതമ്യേന കഠിനമാണെന്ന് ചൂണ്ടിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു. റോക്ക് സംഗീതത്തിനു ആത്മീയശക്തിയുണ്ടെന്നുള്ള തന്റെ വാദത്തിൽ തന്നെ നിന്നുകൊണ്ട് ചില തരം റോക്ക് സംഗീത കേൾവിക്കാരനു ആത്മീയമായി ശക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും  അതുല്യമായ ഒരനുഭവം നൽകുന്നു എന്നാണു അദ്ദേഹം ആവർത്തിക്കുന്നത്. മരിച്ചുകൊണ്ടിരിക്കുന്ന ഫ്യൂഡൽ യൂറോപ്പിലെ മടിയന്മാരായ പണക്കാർക്കു വേണ്ടിയുള്ള സുഖലോലുപവും കപടവുമായ ക്ലാസ്സിക്കൽ സംഗീതത്തിനോ പുതിയകാലത്തിന്റെ ജാസ് സംഗീതത്തിനോ ഒന്നും റോക്ക് സംഗീതത്തിനു കഴിയുന്ന രീതിയിൽ ഊർജ്ജവും ഏകാഗ്രതയും പകരാനാവില്ല എന്നു മാത്രമല്ല അവയൊക്കെ സംഗീതം ശ്രവിക്കുന്നത് സമയം പാഴാക്കലാണെന്ന് പറഞ്ഞപ്പോൾ ബുദ്ധന്റെ മനസ്സിലുണ്ടായിരുന്ന രീതിയിലുള്ളവയാണു താനും. തങ്ങളുടെ വിശ്വാസത്തിന്റെ മുഖമുദ്രയായി ഭൂരിപക്ഷം ടിബറ്റുകാരും  കാണുന്ന ആത്മപ്രതിഫലനത്തിനും മാറ്റത്തിനുമുള്ള അവരുടെ കഴിവിനെയും യുക്തിയെയും ചൂണ്ടിക്കാട്ടി മ്യൂല്ലിൻ വാദിക്കുന്നത് സ്ഥലകാലങ്ങൾക്ക് ചേർന്ന രീതിയിൽ മാറാനാവാതെനൊരു നൂറ്റാണ്ടിൽ നിന്ന് മറ്റൊരു നൂറ്റാണ്ടിലേക്കോ എന്തിനു ഒരു രാജ്യത്തിൽ നിന്ന് മറ്റൊരു രാജ്യത്തിലേക്കോ മാറുന്നതനുസരിച്ചേ മാറാൻ കഴിയാത്ത വിധം മൗലികമാണു ബുദ്ധമതം എന്നാണു. ഒരു ഭൂരിപക്ഷ ടിബറ്റൻ സമൂഹത്തിൽ കഴിയുന്ന പുറത്ത് നിന്ന് അഥവാ പടിഞ്ഞാറു നിന്നുള്ളവർക്ക്  സാദാ വിശ്വാസിയായും ഭിക്ഷുവായുമുള്ള സ്വന്തം സ്വതങ്ങളെ നിർവചിക്കാനുള്ള അവകാശത്തെ ഉയർത്തിക്കാട്ടുക വഴി മ്യൂല്ലിൻ വെല്ലുവിളിക്കുന്നത് നൊർബുവിനെയും ടിബറ്റൻ സമൂഹത്തിനെയുമാണു. ആരുടെ ബുദ്ധിസത്തിനാണു യഥാർത്ഥമെന്ന്  അവകാശവാദം ഉന്നയിക്കാനാവുക? അരാണു ബുദ്ധന്റെ തത്വസംഹിതകൾ ശരിയായി പിന്തുടരുന്നത്? ലേഖനങ്ങളിൽ കൂടി തുടർന്നു വന്ന വാദപ്രതിവാദങ്ങൾ പറഞ്ഞത് ഈ ചോദ്യങ്ങൾക്ക് അത്ര എളുപ്പത്തിലുള്ള ഉത്തരങ്ങൾ ഇല്ലായെന്നാണു. ബുദ്ധന്റെ പ്രബോധനങ്ങൾ പൊതുസ്വത്താണു. ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്താൽ ഇതിലുൾപ്പെട്ട  ബാക്കി എല്ലാവരെയും പോലെതന്നെ സഹിഷ്ണുക്കളായിരിക്കണം  ടിബറ്റുകാർ.  മതപരമായ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത മിക്ക ടിബറ്റുകാർക്കും പടിഞ്ഞാറൻ ധർമ്മോപാസകരോട് ഉപബോധത്തിലുള്ള  ചിരകാല അസൂയയാകാം ഈ വാദപ്രതിവാദം വളരെ പരുഷവും വ്യക്തിപരവുമായതിനു കാരണം എന്ന് പറഞ്ഞുകൊണ്ടാണു മ്യൂല്ലിൻ എഴുത്ത് അവസാനിപ്പിക്കുന്നത്.

     കാഠ്മണ്ഡു മുതൽ ബാങ്കോക്കിൽ നിന്നും ലോസ് ഏയ്ഞ്ചലസ് വരെ നിരവധി ഇടങ്ങളിൽ നിന്നുള്ള വിവിധ രീതിയിലുള്ള പ്രതികരണങ്ങൾ ആ ലക്കത്തിലുണ്ടായിരുന്നെങ്കിലും അവയെല്ലാം തന്നെ അടിസ്ഥാനപരമായി നോർബുവിന്റെയോ മ്യൂല്ലിന്റെയോ വാദങ്ങളോട് ചേർന്നാണു നിന്നിരുന്നത്. അവയിൽ ഏറ്റവും പ്രസക്തമായിരുന്നത് ധർമ്മശാലയിൽ നടത്തുന്ന Enlightened Experience Celebration എന്ന കോഴ്സിന്റെ ഡയറക്ടറായിരുന്ന നിക് റിബഷിന്റേതായിരുന്നു.തന്റെ അത് വരെയുള്ള അറിവ് വെച്ച് ബുദ്ധമതത്തിന്റെ 2500 വർഷത്തെ

Comments

comments