രണ്ട്
ഒന്നാം വിവാഹ വാര്‍ഷികം. മുല്ലപ്പൂക്കളുടെ നാടായ ദമാസ്സ്ക്കസ്.
പുരാതന റസ്റ്റോറന്‍റ്ആയ അല്‍ ഖവനീജിലെ ഫത്തൂഷ് നുണഞ്ഞിരിക്കവേ ഉള്ളിൽ ഉരുണ്ടുകൂടിയ സന്ദേഹങ്ങളുമായി അനാബെല്ല “അലീ നമ്മളിവിടെ ഒരു വര്‍ഷമായില്ലേ
? “
യെസ്” ആവി പറക്കുന്ന അറബിക് കോഫി മൊത്തിക്കുടിച്ചു കൊണ്ട് ഇംതിയാസ് അലി.
ഇനിതിരികെ എവിടേയ്ക്കും പോകണ്ടടാ.. നമുക്കീ ചരിത്രമുറങ്ങുന്ന വീഥികളും പ്രൌഡമായ മിനാരങ്ങളും കണ്ടുണരാം ഇനിയെന്നും. അതിപുരാതനമായ സംസ്കാരങ്ങളുടെയെല്ലാം ഉറവിടം ഇവിടമല്ലേ അലീ ? കൃഷിയും ഗോക്കളുടെ പരിപാലനവും മുതല്‍ ആധുനിക വാസ്തുവിദ്യ വരെയുള്ള ശാസ്ത്രങ്ങൾ ഈ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീ തടങ്ങളില്‍ നിന്ന് ഉത്ഭവിച്ചവയല്ലേ? സിറിയയുടെ അമൂല്യമായ ചരിത്ര സമ്പത്തിൽ ഊറ്റം കൊണ്ട അനാബെല്ലയോടായി അലി മനസ്സു തുറന്നു. “നമ്മള്‍ ഇവിടെ ദത്തുപുത്രന്‍മാർ അല്ലേ? എന്നായാലും നമുക്ക് ഇന്ത്യയില്‍ സെറ്റിൽ ആകണം.”

 
റോമാക്കാരും ഗ്രീക്കുകാരും ഈജിപ്റ്റിലെ ഫറവോമാരും ഇറ്റാലിയ
ൻസഞ്ചാരികളും ഫ്രഞ്ചുകാരും തുര്‍ക്കികളും ഒന്നിനു പുറകേ ഒന്നായി കീഴടക്കിഭരിച്ച സിറിയ ഓരോ ഭരണകൂടങ്ങളുടേയും ചരിത്രാവശിഷ്ടങ്ങളുടെ സൂക്ഷിപ്പ്കേന്ദ്രമാണെന്നു വേണം കരുതാന്‍. റോമന്‍ ദേവാലയത്തിലേതെന്നപോൽചിത്രപ്പണികളുള്ള കൂറ്റൻ കല്‍ത്തൂണുകൾ നിറഞ്ഞ ഹമീദിയ സൂക്കിലെസുഗന്ധദ്രവ്യങ്ങളുടെ ഗന്ധം ആസ്വദിച്ച് ഇരുവശവുമുള്ള ചെറിയ കടകളില്‍നിന്ന്അല്‍പ്പം ഒലിവും ചീസും കുബ്ബൂസും വാങ്ങി. സൂക്ക് അവസാനിക്കുന്നിടത്ത്മൂന്ന് മിനാരങ്ങളുടെ എടുപ്പോടെ വാസ്തുകലയുടെ അഭൌമസൌന്ദര്യവുമായി ലോകത്തെ വെല്ലുവിളിച്ചു കൊണ്ട് ഉമയൂദ് പള്ളി.
ഇന്നു രാത്രി നമുക്ക് ഖാസിയൂന്‍ മലമുകളില്‍ പോകണം അലീ” അലിയുടെ തോളുരുമ്മിക്കൊണ്ട് അവ പറഞ്ഞു. അന്നു രാത്രി ഖാസിയൂന്‍ മലമുകളിൽ നിന്ന് ഉമയൂദ് പള്ളിയുടെ മിനാരങ്ങള്‍ പ്രസരിപ്പിക്കുന്ന പച്ചവെളിച്ചം നോക്കി നില്‍ക്കെ അനാബെല്ലയുടെ കണ്ണുകള്‍ അലിയ്ക്ക് അദ്ഭുതമായി. “രണ്ട് മരതകക്കല്ലുകള്‍.. അല്ലാതെന്ത്…?”
അസ്സിറിയന്‍ ദേവാലയമായിരുന്ന ഉമയൂദ് റോമാക്കാരുടെ കാലഘട്ടത്തിൽജുപിറ്റർ ദേവന്‍റെ പ്രാര്‍ത്ഥനാലയമായും പിന്നീട് ക്രിസ്റ്റ്യൻ പള്ളിയായുംഓട്ടോമൻ ഭരണകാലത്ത് മുസ്ലീംപള്ളിയായും പേരു കേട്ടിരുന്നു. അയല്‍പ്പക്കത്തെകുട്ടികളായ ഒമറും ഹസനും ഒസാമയും ഈ രാത്രിയിലും പലവിധ കളികളുമായി തെരുവില്‍തന്നെയുണ്ട്. വീടിന്അടിസ്ഥാനമിടാന്‍ ഭൂമി കുഴിക്കുമ്പോൾഅവരുടെ ബാബായ്ക്ക് വിലമതിക്കാനാകാത്ത ശില്‍പ്പങ്ങളും നാണയങ്ങളുംചിത്രങ്ങളുമൊക്കെ ലഭിച്ചതായി കേട്ടിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍പറഞ്ഞിട്ടുണ്ട് സിറിയയുടെ മണ്ണും മണവും പുരാതനമാണ്. ചുമരുകളില്‍വിരല്‍ത്തുമ്പുകൾ ഉരസിയാല്‍ ചരിത്രത്തെ തൊട്ടറിയാമെന്ന്. മണ്ണൊന്ന് ചുരണ്ടിനോക്കിയാല്‍ ചരിത്ര സത്യങ്ങളാണ്പൊന്തി വരുന്നത്
. അവയെല്ലാം മ്യൂസിയങ്ങള്‍ക്ക് കൈമാറുകയാണത്രേ പതിവ്. പുസ്തകത്താളുകളില്‍ മാത്രം കണ്ടു പരിചയിച്ച റോമാ ഗ്രീക്ക് സ്മാരകങ്ങൾ, ധീരനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭരിച്ച നഗരങ്ങളും അദ്ദേഹത്താൽ നിര്‍മ്മിതമായ കോട്ടകളും ദേവാലയങ്ങളും കണ്ടും സ്പര്‍ശിച്ചും അറിയുമ്പോൾ എന്തുകൊണ്ട് അന്ന് ഈ ഭൂമിയില്‍ തങ്ങള്‍ക്കും ഇടം ലഭിച്ചിലെന്ന് സ്വയം ചിന്തിച്ചു പോകും.

യൂഫ്രട്ടീസ് നദീ തീരത്തെ ഓക്കു മരങ്ങളുടെ തണലിൽ നീയും ഞാനും പണ്ട് കണ്ടുമുട്ടിയിരിക്കണം.” അലി ചിറികോട്ടി മന്ദഹസിക്കും അന്നയുടെ ഫാന്‍റസികള്‍ക്ക്.ചരിത്രത്തിന്ഉറങ്ങുന്നമുഖമാണ്അന്നാ, ഇരുണ്ട വഴികളിലൂടെയാണ്ചരിത്രാന്വേഷികൾ സഞ്ചരിക്കേണ്ടത്. എന്നിരുന്നാലും ചരിത്രബോധമുള്ളവൻ പ്രകാശം പരത്തുന്നവനാണ്.”

Comments

comments