ആധുനിക സാമൂഹ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം കൗതുകകരമായ ഒരു കാര്യം, ചരിത്രസംഭവങ്ങളെ പ്രവചിക്കാൻ അതിനു ഒരു ശാസ്ത്രമെന്ന നിലയിൽ വരുന്ന പരാജയമാണ് (ശാസ്ത്രത്തിന്റെ ഉരകല്ല് പ്രവചിക്കുവാനുള്ള അതിന്റെ കഴിവാണല്ലോ).സോവിയറ്റ് യൂണിയന്റെ തകർച്ചയും, വിസ്ഫോടനാത്മകമായ അറബ് വസന്തവും രാഷ്ട്രീയ വിശാരദൻമാർക്കും, സാമൂഹ്യ ശാസ്ത്രജ്ഞർക്കും മുൻകൂട്ടി പറയാൻ കഴിയാതെ പോയി. സാമ്പത്തിക ശാസ്ത്രജ്ഞർക്ക് 2009 ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിക്കാൻ കഴിയാതെ പോയി.
അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ആം ആദ്മി പോലെ ഒരു രാഷ്ട്രീയപാർട്ടി ഉയർന്നുവരുന്ന രീതിയിൽ പ്രാധാന്യമുള്ള ചരിത്ര വികാസം മുൻകൂട്ടി കാണാൻ കഴിയാതെ പോയ സാമൂഹ്യ ശാസ്ത്രജ്ഞരുടെ വീഴ്ചയിൽ നാം ആശ്ചര്യപ്പെടെണ്ടതില്ല.എന്നാൽ ഇത്തരം ഒരു രാഷ്ട്രീയ ഉരുത്തിരുവിനു ശേഷവും അത് മനസ്സിലാക്കാൻ കഴിയാതെ വരുന്നത്ആശ്ചര്യ ജനകം തന്നെ.ഒന്നുകിൽ വിപ്ലവത്തോള മടുത്ത പ്രസ്ഥാനമായോ (ആപ്പിന്റെ ഒരു മുദ്രാവാക്യംവിപ്ലവത്തിൽ പങ്കുചേരുക എന്നതാണെന്നും ശ്രദ്ധിക്കുക) അല്ലെങ്കിൽ ഭരണവർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റൊരു യാഥാസ്ഥിതിക പ്രസ്ഥാനമായി കരുതി തള്ളിക്കളയുകയോ ചെയ്യുന്ന ദ്വിമാന നിലപാടുകളാണ് ഭൂരിഭാഗം വിശകലനങ്ങളും.ആം ആദ്മി എന്ന പ്രതിഭാസത്തിന്റെ പ്രമുഖ ഘടകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ രണ്ടു നിഗമനങ്ങൾക്കും വീഴ്ച സംഭവിക്കുന്നു. ഒന്നാമത്തെ വാദത്തെ പരിശോധിക്കുകയാണെങ്കിൽ സമൂഹത്തിലെ അടിസ്ഥാന വിഭജനത്തെ ചോദ്യം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ഏതൊരു പ്രസ്ഥാനവും വിപ്ലവകരം എന്നേ രേഖപ്പെടുത്താൻ ഒരർത്ഥത്തിലും അർഹമല്ല എന്നത് സുവ്യക്തമാണ്. ഇവിടെ ആപ്പ്, ഇതുവരെ സമൂഹത്തിന്റെ ഘടനാപരമായ ഉച്ചനീചത്വങ്ങളെ വേർതിരിക്കാൻ ചെറിയ ഒരു ശ്രമം പോലും നടത്തിയിട്ടില്ല. വർഗങ്ങളുടെ കാര്യത്തിലൊ ജാതി-ലിംഗ വിഷയങ്ങളിലോ ഉള്ള വിവേചനങ്ങളെ നേരിടാൻ ഒരു പദ്ധതിയെങ്കിലും പേരിനു പോലും അവർക്കില്ല. ആ അർത്ഥത്തിൽ ഉത്തരാനന്തര ദാർശനിക പ്രതിഭാസമായി അറിയപ്പെടാനുള്ള അതിന്റെ നിരന്തരമായ ശ്രമത്തിനപ്പുറം ദർശനത്തിന്റെ പരമമായ അഭാവമാണ് അത് മുന്നോട്ടു വയ്ക്കുന്നത്.എന്നത് അസ്വീകാര്യമാണ്. ഇടതു വലതുദർശനങ്ങളുടെ ദ്വിമാന വീക്ഷണങ്ങൾ ഭേദിച്ച്ഉയർന്നുവന്ന ഗുണപരമായപ്രസ്ഥാനമായി അവകാശമുന്നയിക്കുമ്പോഴും, ഇതാണ് ആപ്പിന്റെ നിജസ്ഥിതി. . ഈരാഷ്ട്രീയ സംഘടന ”ആശയബദ്ധമെന്നതിനെക്കാൾ പ്രശ്ന പരിഹാരത്തിനാണ് ഊന്നൽകൊടുക്കുന്നത്” എന്ന മറ്റൊരു അവകാശവാദത്തിലേക്ക് പ്രകടമായും ഇവ എത്തിചേരുന്നു . ഇവിടെ ചോദ്യം ഇതാണു, പ്രശ്ന പരിഹാരങ്ങൾക്ക് ഉതകുന്ന എന്ത് വീക്ഷണം ആണ്അതിനുള്ളത് ? പ്രത്യേകിച്ച്സമൂഹത്തിലെ അടിസ്ഥാന പരമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു ഉയർത്തി കൊണ്ടുവരുന്നത്ഒഴിവാക്കാൻ സുവ്യക്ത ശ്രമങ്ങൾ അതിനുള്ളിൽ നടക്കുന്ന സാഹചര്യത്തിൽ ? മറ്റൊരു കാര്യം, ആധിപത്യസ്വഭാവമുള്ള അക്രമപരമായ ദേശീയ വാദം, വിദേശികളോട് പുലർത്തുന്ന വിദ്വേഷം, വർണവെറി തുടങ്ങിയ ഹീനമായ ആൾക്കൂട്ട ലഹരിയുമായി ചേർന്നു പോകുവാനുള്ള പാർട്ടിയുടെ പ്രകടമായ ത്വര. ഇവിടെ ആളെ കൂട്ടുന്നത് എന്താണെന്ന് വിശദമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നത് സുവ്യക്തമാണ്. ഒരു പാർട്ടിയെന്ന നിലയിൽ, അത്തരമൊരു ഉരുത്തിരിയൽ ഘട്ടത്തിൽ, സമൂഹത്തിലെ അപ്രമാദിതമായ മറ്റു പാർട്ടികളെ വെല്ലു വിളിക്കുമ്പോൾ, ഒരു പരിധി വരെ നമുക്ക് മനസ്സിലാക്കാൻ കഴിയും ആപ്പിനു സമൂഹത്തിലെ ഇത്തരം തീവ്ര ഭിന്നതകളിൽഒരു നിലപാടെടുക്കുവാൻ താല്പര്യമില്ലെന്നു. അങ്ങനെ ചെയ്താൽ സ്വയം പ്രതിഷ്ഠിക്കുന്നതിനു മുൻപ് ജനങ്ങളിൽ നിന്നും അന്യവല്ക്കരിക്കപ്പെട്ടു പോകാൻ അത്തരം നീക്കം ഇടയാക്കും എന്നും നമുക്ക് മനസ്സിലാക്കാം. അഴിമതി , ആം ആദ്മി (സാധാരണക്കാർ) ”ജനങ്ങൾ എന്ന അവ്യക്തമായ ആശയങ്ങൾ ഈ പാർട്ടിയുടെ കേന്ദ്രസ്ഥാനത്തു എത്തപ്പെട്ടത് ഇത്തരം ഒരു നിലപാടുകളുടെ സാംഗത്യം മൂലമാണ്. അവർ ഊന്നൽ കൊടുക്കുന്ന മറ്റു കാര്യങ്ങൾ, കാര്യക്ഷമത, സുതാര്യത, ഭരണപരമായ കഴിവ് എന്നിവ മുഖ്യമായും ഇടതു പക്ഷ വിമർശകർക്ക്, ആപ്പിന്റെനിലപാടുകൾ ഭരണത്തിന്റെ സാങ്കേതികവശങ്ങളിലെ പിഴവുകളെ പ്രഹരിക്കുക മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും , അസമത്വത്തിൽ ഊന്നിയ സാമൂഹ്യ ബന്ധങ്ങളെ അടിസ്ഥാനപരമായി മാറ്റി തീർക്കുവാനുള്ള ശ്രമങ്ങൾ അല്ല എന്നും പറയുവാൻകഴിയുന്നത്.
എന്നാൽ ആശയത്തിന്റെ ഈ പുകപടലം തുടരുകയാണെങ്കിൽ, വരുന്ന മാസങ്ങളിൽ പ്രകടനപത്രിക പ്രകാശനത്തിനും ഒരു പദ്ധതി ആവിഷ്കാരത്തിനു ശേഷവും, തുടരുകയാണെങ്കിൽ, അപായ മണി മുഴങ്ങാൻ അത് കാരണമായി തീരും . ആപ്പിന്റെ മുഖ്യ ചിന്തകനായയോഗേന്ദ്ര യാദവിന്റെ വാക്കുകളിൽ, ആപ്പ് , ”അത്തരംമറ്റു ജനകീയപ്രസ്ഥാന മാതൃകകൾക്ക് കുടവിരിച്ച ആഫ്രിക്കൻ നാഷണൽ കൊൺഗ്രസ്സിനെയാണ് മാതൃക ആക്കുന്നത്”. ഇത് ആശങ്കയ്ക്ക് കാരണമാകുന്നില്ല , എന്നിരുന്നാലും വളരെ പ്രധാനമായ ഒന്ന് അത് അവഗണിക്കുന്നു , എന്തെന്നാൽ എ എൻസി അതിന്റെ ദേശീയവല്ക്കരണം എന്ന യഥാർത്ഥ സാമ്പത്തിക പരിപാടി വെടിഞ്ഞ്കറുത്തവരായ ഭൂരിപക്ഷം ജനങ്ങളെ മാരകമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു, വളരെ മുൻപേ നവഉദാരവൽക്കരണത്തിനു അനുകൂലമായ നിലപാട് എടുത്ത ഒരു പ്രസ്ഥാനം ആണെന്നത്.
Be the first to write a comment.