ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും ഹീനമായ അസമത്വവും ഇല്ലായ്മയും നിലനില്ക്കുന്ന രാജ്യത്ത്, വിപണിയധിഷ്ടിത വളർച്ച രണ്ടു പതിറ്റാണ്ടായി നടപ്പാക്കിയിട്ടും ഈ അസമത്വങ്ങളും ഇല്ലായ്മയും ഇല്ലാതാക്കാൻ കഴിയാത്ത രാജ്യത്ത്, പ്രശ്നപരിഹാരം കണ്ടെത്താൻ കഴിയാതതാണോ പ്രശ്നം ? ആപ്പ് ധരിക്കുന്നത് പോലെ ആശയങ്ങളുടെ അതിപ്രസരത്തിൽ ശ്രദ്ധ ചെലുത്തുന്നത് കൊണ്ടാണോ, അതോ സമൂഹത്തിലെ ഏറ്റവും ചൂഷിതരായ വിഭാഗത്തിനു വേണ്ടി വാദിക്കുവാൻ ആശയങ്ങൾ ഇല്ലാത്തത് കൊണ്ടാണോ നമുക്കതിനു കഴിയാതെ പോയത്? സമസ്ത ലോകവും ഇരതേടി നടക്കുന്ന ഊഹക്കച്ചവട മൂലധനത്തിന്റെ കുത്തകയ്ക്ക് കീഴിൽ, അതിന്റെ പ്രസരം നാടുകളിൽ നിന്നും നാടുകളിലേക്ക് ദുരിതപൂർണമായി പടരുന്നത് പ്രകടമായി കാണപ്പെടുമ്പോൾ  ഇടതു പക്ഷത്തെ യുക്തി യുക്തമായ സാമ്പത്തികപരിപാടി ഇല്ല എന്നപേരിൽ തള്ളിക്കളയുകയാണോ യാദവ് വാദിക്കുന്നത് പോലെവേണ്ടത് അതോ ഇടതു രാഷ്ട്രീയം മുൻപത്തേക്കാൾ പ്രസക്തമാകുകയാണോ ?

ഇത് കൊണ്ട് സുവ്യക്തമാകുന്നത്, ആപ്പ് അവശ്യമായും ജനപ്രിയ വിപ്ലവമല്ല ഒരു അർത്ഥത്തിലും മുന്നോട്ടു വയ്ക്കുന്നത്. ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വ്യാമോഹവും വേണ്ട. അതെ സമയം, ”ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒഴിവാക്കാനാവാത്ത ഒഴുക്ക് എന്ന രണ്ടാമത്തെ നിലപാട്, ദേശത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പകർത്തുകയാണെങ്കിൽ ജനാധിപത്യം ഊർജസ്വലമായി ശക്തി പ്രാപിക്കുന്നതിന് പകരം ശുഷ്കമായി വിളർച്ച പ്രാപിക്കുകയെഉള്ളൂ എന്നാ പ്രഭാത് പട്നായിക്കിന്റെ വാദം, ആം ആദമി എന്ന പ്രതിഭാസത്തെ ഉയർത്തിക്കൊണ്ട് വന്ന സാഹചര്യങ്ങളെ ശരിയായി വായിക്കാത്തതു കൊണ്ടാണ്.

സാമ്രാജ്യഭരണത്തിന് ശേഷം, കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ രാഷ്ട്രീയത്തിനു ഭവിച്ച അപചയത്തോടുള്ള പൂർണമായ നൈരാശ്യത്തിൽ നിന്നും ഉയർന്നു വന്ന പ്രതികരണം ആണ് എന്ന സത്യത്തെ അത് അവഗണിക്കുന്നു. പതിവ് രീതികളോടെ യാന്ത്രികമായ കൊടുക്കൽ വാങ്ങൽ, വോട്ടു ബാങ്ക്നിർമാണ രാഷ്ട്രീയത്താൽ ജനാധിപത്യ പ്രതീക്ഷകൾ വന്ധ്യംകരിക്കപ്പെട്ട പൊതുജനങ്ങൾ ഏതു നിരീക്ഷന്റെയും ഭൂതകണ്ണാടിയിൽ നിന്നും രക്ഷപെടില്ല. മുഖ്യധാര കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഗതി വിഗതികൾ നിരീക്ഷിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ വിപ്ലവ ശക്തികൾ ആയിരുന്നവർ ഒരിക്കൽതിരഞ്ഞെടുപ്പ് രാഷ്ടീയത്തിന്റെയും ഭരണകൂട അധികാരത്തിന്റെയും ആൾത്താരയിൽ സർവസ്സ്വവും സമർപ്പിച്ചു കഴിഞ്ഞാൽ രാക്ഷസീയമായി പരിണമിക്കുന്നത് എങ്ങിനെ എന്ന്. വിമർശനാത്മകമായി കണ്ണുകൾ ഉയർന്നു വരുന്ന ആം ആദ്മി പാർട്ടിയിലേക്ക് തിരിച്ചാൽ, വിമർശകരായ നമ്മെ മുറിവേൽപ്പിക്കുന്നത് തൊഴിലാളി വർഗത്തെപ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പാർട്ടികളുടെ വിസ്മയിപ്പിക്കുന്ന പരാജയവും, സമീപ കാലങ്ങളിൽ അവർക്കുണ്ടായ പരിണാമവും ആയിരിക്കും.

അഴുകിത്തുടങ്ങിയ  ഇടതുപാർട്ടികൾ സൃഷ്ടിച്ച ഭീമമായ ശൂന്യതയിൽ ആപ്പിനു കിട്ടിയ വർദ്ധിച്ച ബഹുജന പിന്തുണ ആശ്ചര്യജനകമല്ല. സമ്പത്തും, ബലപ്രയോഗവും കൊണ്ട് മേലാളർ നിയന്ത്രിച്ചു കൈയടക്കി വച്ചിരുന്ന തിരഞ്ഞെടുപ്പ് സംവിധാനം തകർക്കുവാൻ ഒരു രാഷ്ട്രീയകൂട്ടായ്മയ്ക്ക് കഴിഞ്ഞൂ എന്നത് ശ്രദ്ധാർഹമാണ്. ജാതി, മത, വംശ വിഭാഗീയതകളുടെ നിലനില്ക്കുന്ന സ്വത്വ ബോധത്തെ ആശ്രയിക്കാതെ ഇത് നേടിയെടുത്തൂ എന്നത്  അതിനേക്കാൾ പ്രാധാന്യമർഹിക്കുന്നൂ. തീർച്ചയായും ജാതി, മത, വംശ ഭിന്നതകൾ രൂമൂലമായ സമൂഹത്തിൽ അതിനുള്ളിൽ നിന്ന് തന്നെ ഒരു രാഷ്ട്രീയനീക്കം ഇത്തരം സ്വത്വബോധത്തോടെ ഉരുത്തിരിയുക അനിവാര്യമാണ്, അതിൽ തമോഗമനമായി ഒന്നുംതന്നെ അടങ്ങിയിട്ടില്ല, പക്ഷെ അത്തരം നീക്കങ്ങൾ, പഴയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അഴുകിയ പ്രവണതകൾക്ക് ഇരയായി തീരുമ്പോൾ, ഒരു പുതിയ മതേതര സ്വത്ത്വം ഒന്നിൽ പരിപ്രേക്ഷ്യപ്പെടുക  എന്നത് പുരോഗമനാത്മകമാണ്,  അതിനു ഭൂരിപക്ഷ പ്രീണനങ്ങളെയും വീക്ഷണ വൈകല്യങ്ങളെയും പൂർണമായി തള്ളികളയുവാൻവുന്നില്ലെങ്കിലും.

മൗലികവാദികൾ  ന്ന് വിവക്ഷിക്കപ്പെടുന്ന  ആപ്പിന്റെ വിമർശകർ വരുത്തുന്ന ഏറ്റവും വലിയ പിശക്,  പുതിയ രാഷ്ട്രീയ ആവിർഭാവവും, അതിനു കാരണക്കാരായവരെയുംസങ്കീർണഭാവത്തിൽ നിന്ന് അടർത്തി ലളിതസമസ്യകളിലൂടെ വീക്ഷിക്കുന്നതിലാണ്. ബഹുജനങ്ങൾ കല്ലുപോലെ വാർക്കപ്പെട്ടവരായതിനാൽ അവരെ മാറ്റിതീർക്കാൻ ഇടപെടുന്നതിനു പരിമിതിയുണ്ട് ; മാറ്റത്തിനു വിധേയമായ, ആയിത്തീരുന്ന  ഒരു പ്രതലമായി രാഷ്ട്രീയത്തെ കാണുന്നതിൽ അർത്ഥമില്ല; രാഷ്ടീയം വിദ്യാപ്രക്രിയ ആയി കരുതരുത്. അതിനു പകരം ആളുകളെ ജന്തുതുല്യമായ അടിസ്ഥാനവാസനകളുടെയും സാമ്പത്തിക താല്പര്യങ്ങളുടെയും  പരിമിതവൃത്തത്തിൽ കാണുക. ലോകചരിത്രത്തിൽ ഒരു പുരോഗമന രാഷ്ട്രീയവും പാർശ്വവല്ക്കരിപ്പെട്ടവരുടെയും, അടിച്ചമർത്തപ്പെട്ടവരുടെയും മാത്രം പിന്തുണ കൊണ്ട് ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ചൂഷകരിലെയും  ,മർദകരിലെയും ഒരു വിഭാഗത്തിന്റെ പിന്തുണ കൂടാതെ ഭാവിയിലെ ഒരു പുരോഗമനരാഷ്ട്രീയത്തെ വിഭാവനചെയ്യാൻ കഴിയില്ലതാനും.

Comments

comments