MAGAZINE

രാത്രിവണ്ടി; പെണ്ണുങ്ങളുടെ കമ്പാർട്ട്മെന്റ്

രാത്രിവണ്ടി ;പെണ്ണുങ്ങളുടെ കമ്പാർട്ട്മെന്റ് ഒറ്റക്കൈയ്യിൽ ഭൂഗോളം താങ്ങിയൊരുത്തി അണച്ചുവരുന്നു. ധൃതിയിലൊരു കരച്ചിലിനെ പുറത്തേക്ക് തള്ളി പരശുറാം എക്സ്പ്രെസ്സിനൊപ്പം പാഞ്ഞുപോവുന്നു. മേലാകെ ചതവും മുറിവുമുള്ളൊരുവൾ അലമുറയിട്ടുവരുന്നു ബർത്തിൽ നീണ്ടുനിവർന്നുകിട- ന്നൊന്നുറങ്ങാൻ ശ്രമിക്കുന്നു. കൂടെപ്പോരുമോന്ന് ചോദിച്ച കാറ്റിനൊപ്പം തിരിഞ്ഞുനോക്കാതിറങ്ങുന്നു. പട്ടുടുത്തു പൊട്ടുകുത്തിയൊരുത്തി കെട്ടിമേളത്തിന്റെ താളത്തിൽ ചുവടുകളെണ്ണി വരുന്നു. ചുവന്ന ഓക്കുമരംപോലെ ഇലകൾ പൊഴിച്ച് വെളുത്ത തുടയിൽ നഖമാഴ്ത്തിയൊരു വഴിക്കണക്കു - ചെയ്യുന്നു. പിന്നെ, പാളത്തിലിറങ്ങിനിന്ന് മിനുറ്റുകളെണ്ണുന്നു. മുഖമില്ലാത്തൊരു മൂളിപ്പാട്ടൊഴുകിവരുന്നു മൂടുപടം മാറ്റി ട്രെയിനിനേക്കാളുച്ചത്തിലൊരു ഗസലുപാടുന്നു. പിന്നെ, ഇരുളിലേക്കിറങ്ങി ഒരു ചൂളംവിളിയിലലിഞ്ഞു ചേരുന്നു. രാത്രിവണ്ടി ;പെണ്ണുങ്ങളുടെ കമ്പാർട്ട്മെന്റ് നാലുപെണ്ണുങ്ങൾ മുടിയഴിച്ചിട്ട് നൃത്തം ചെയ്യുന്നു. ഓരോ മുടിയിഴയും ഫണനാഗമായി തീ തുപ്പുന്നു. ബോഗികളിൽ നിന്നും ബോഗികളിലേക്ക് തീപടരുന്നു.

OPEN FORUM

ഇതിഹാസത്തിന്റെ മായാജാലങ്ങൾ

വര്‍ഷം 2004 ആണെന്നാണ്‌ എന്‍റെ ഓര്‍മ്മ. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം വീണ്ടും ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞ വര്‍ഷമായിരുന്നു അത്. ഒരു ദിവസം രാവിലെ വീട്ടിലെ ഫോണടിച്ചത് എടുത്തപ്പോള്‍ അങ്ങേതലയ്ക്കല്‍ രവി വര്‍മ്മയായിരുന്നു. "ടാ പടേ ... ഞങ്ങള്‍ ഒരു...

എറണാകുളത്തപ്പന്‍ എന്ന ഗുണ്ടാദൈവവും വഞ്ചിക്കപ്പെട്ട മതേതര – ജാതിവിരുദ്ധ രാഷ്ട്രീയവും – പ്രമോദ് പുഴങ്കര

ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന പൊതുബോധത്തിന്റെ മൂര്‍ത്തികള്‍  തുള്ളി വെളിച്ചപ്പെട്ട് ഗര്‍ഭഗൃഹങ്ങളില്‍ നിന്നും ഇറങ്ങിവരികയാണ്. അങ്ങനെ ഇറങ്ങിവന്ന ഒരപ്പനാണ് സ്വന്തം ശുദ്ധാശുദ്ധികളുടെ തീട്ടൂരം ഒരു ദളിത മൃതദേഹത്തിന് മുകളിലേക്കു വലിച്ചെറിയുന്നത്. എറണാകുളത്തപ്പന്‍ ആരുടെയൊക്കെ അപ്പനായാലും കേരളത്തിലെ...

POLITICS

കാവിവർഗ്ഗീയതയുടെ രഥമുരുണ്ട കാല്‍നൂറ്റാണ്ട് – പി. വി. ഷെബി

ചരിത്രത്തിലുണ്ട്, ഒളി മങ്ങാത്ത ചില രാഷ്ട്രീയയാത്രകള്‍. ജനങ്ങള്‍ക്കു മുന്നിലേയ്ക്കു യാത്ര ചെയ്‌തെത്തി ബ്രിട്ടീഷുകാര്‍ക്കെതിരെ സമരമുന്നേറ്റം സാധ്യമാക്കിയ മഹാത്മജിയായിരുന്നു ഈയൊരു രാഷ്ട്രീയപ്രയോഗത്തിന്റെ ശില്പി. ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ 1930-ല്‍ അദ്ദേഹം നയിച്ച ഉപ്പു സത്യാഗ്രഹമായിരുന്നു ആദ്യത്തെ...

മുഗാബെ- വീഴ്ചയുടെ സമവാക്യങ്ങൾ – ബോബി ജോസഫ്

2017 നവംബർ 22-നു, അധികാരമേറ്റ് മുപ്പത്തിയേഴ് വർഷങ്ങളും ഏതാനും മാസങ്ങളും പിന്നിടവേ, റോബർട്ട് ഗബ്രിയേൽ മുഗാബെ സിംബാബ്വേയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി വച്ചു. അൻപതിലേറെ വർഷങ്ങളായി മുഗാബെയുടെ സഹചാരിയായിരുന്ന, വഞ്ചന ആരോപിക്കപ്പെട്ട് പത്തൊൻപത്...

ART

റെനെ മഗ്രീറ്റ് -ചിന്തിപ്പിക്കുന്ന ചിത്രകാരന്‍

നര്‍മ്മം പൊതിഞ്ഞ ഒരു അത്ഭുതലോകമായിരുന്നു റെനെ മഗ്രീറ്റിന്‍റെ ചിത്രജാലം. അദ്ദേഹത്തിന്‍റെ ഇരുപത്തെട്ടാം വയസ്സുതൊട്ടുള്ള ഒരു വ്യാഴവട്ടക്കാലത്ത്, ഏറെ അവിശ്വസനീയതയോടും നിരവധി സംശയങ്ങളോടും കൂടിയാണ് ലോകം ആ പ്രതിഭയുടെ ചിത്രങ്ങള്‍ നോക്കിക്കണ്ടത്. ആ ഉരുളന്‍...

ഇന്ത്യന്‍ കലാചരിത്രം: ദേശീയതാവ്യവഹാരങ്ങള്‍ ദേശാന്തരം പോകുമ്പോള്‍

കലാചരിത്രം എന്ന ജ്ഞാന വ്യവഹാരത്തിലാണ് നമ്മള്‍ ഇരുപതാം നൂറ്റാണ്ടില്‍ ‘ഭാരതീയകല’യുടെയും ‘ആധുനികകല’യുടെയും ‘മോഡേണ്‍ ഇന്ത്യന്‍ ആർട്ടി’ന്റെയും സത്താമീമാംസ രൂപപ്പെട്ടതായി മനസ്സിലാക്കുന്നത്. ഇന്ന് കലയെന്ന വ്യവഹാരം തന്നെ ലോകത്തെ രാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സംസ്കാരങ്ങളുടെയും പലവിധ ലക്ഷ്യങ്ങളും...

STORIES

മാടത്ത

‘ഒരു മൊട്ടേടകത്ത് എത്ര കുഞ്ഞുങ്ങ കാണും’ ‘ഒന്ന്’ ‘പ്പോ എരട്ടകളുണ്ടാകില്ലേ’ ‘ഒണ്ടായാലും ചത്തുപോകും’ ‘ആടിനും പശൂനുമൊക്കെ അങ്ങനല്ലല്ലോ’ ‘അതിനവറ്റ മൊട്ടയിടിയേല്ലല്ല’ ‘പിന്നെങ്ങനാ…’ ‘നെന്ന മൊട്ടയിട്ടതാണാ?’ ‘അല്ലാണ്ടു പിന്നെ?’ കുഞ്ഞുന്നാളിലെപ്പോഴോ തന്നെയും മൊട്ടയിട്ട് വിരിയിച്ചെടുത്തതാണെന്നു കരുതിയ ലാലച്ചന്റെ ഈ സംശയം മൊട്ടലാലച്ചനെന്നും അതുലോപിച്ച് മൊട്ടച്ച എന്നുമായി. മൊട്ടച്ച...

24

നസ്രയും കുടുംബവും പാകിസ്ഥാനിലേക്ക് തിരികെപ്പോകുവാൻ തീരുമാനിക്കുന്ന രാത്രി ബാബ ഇങ്ങിനെ പറഞ്ഞു - “ആഗസ്ത് 14 ലെ ഇതുപോലൊരു രാത്രി; ലോകം കണ്ട ഏറ്റവും വലിയ നിർബന്ധിത കുടിയേറ്റ രാത്രി, ആ നീറ്റൽ ഇപ്പൊഴുമെന്റെയുള്ളിൽ...

CONNECT WITH US

1FansLike
68FollowersFollow

IMAGE GALLERY

COLUMNS

മുളകുവറുത്തപുളി – നിശബ്ദമായ ഒരു ഫെമിനിസ്റ്റ് വിപ്ലവം: നിരഞ്ജൻ

കേരളാ ബുഫെ (വറുത്തരച്ച ചരിത്രത്തോടൊപ്പം)- ഭാഗം :9 രാജ്യതന്ത്രവും രാഷ്ട്രീയവും വിപ്ലവങ്ങളും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും അക്കാദമി അവാർഡുകളും സംഭവിക്കുന്നതിനു മുമ്പ് മനുഷ്യരെ, പ്രത്യേകിച്ച് പുരുഷന്മാരെ ജീവിതത്തിൽ മുന്നോട്ടു നയിച്ചിരുന്ന മുഖ്യവികാരം മറ്റു ജീവജാലങ്ങളിലെന്ന...

CINEMA

error: Content is protected !!